ആശാ പ്രവര്‍ത്തകരുടെ ഇന്‍സന്റീവ് ഇരട്ടിയാക്കി

asha workers

ആശാ പ്രവര്‍ത്തകരുടെ ഇന്‍സന്റീവ് ഇരട്ടിയാക്കി.1500 രൂപയില്‍നിന്ന് ഓണറേറിയം 2250 രൂപയായാണു വർധിപ്പിച്ചത്. നിലവിൽ 3000 രൂപ ലഭിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് 1500 രൂപ കൂടുതൽ നൽകി തുക 4500 ആക്കും. 2200 രൂപ ലഭിച്ച് കൊണ്ടിരുന്നവര്‍ക്ക് 3500രൂപയാണ് ഇനി ലഭിക്കുക. എല്ലാ ആശാപ്രവർത്തകർക്കും സഹായികൾക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, സുരക്ഷ ബീമ യോജന എന്നിവയുടെ കീഴില്‍ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കും. സൗജന്യമായാണ് ഇവരെ അംഗങ്ങളാക്കുക. അങ്കണനാടി ജീവനക്കാരുടെ ഓണറേറിയവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Top