‘ബിഷപ്പ് ഇങ്ങോട്ട് വരട്ടെ!’; ജലന്ധര്‍ ബിഷപ്പിനോട് ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചക്കുള്ളില്‍ കേരളത്തില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദേശിക്കും. ബിഷപ്പിന് അന്വേഷണസംഘം മറ്റന്നാള്‍ നോട്ടീസ് അയക്കും. ഒരാഴ്ചക്കകം കോട്ടയത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരിക്കും അന്വേഷണസംഘം നിര്‍ദേശം നല്‍കുക. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയെന്നും സൂചനയുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ സത്യവാങ്മൂലം അന്വേഷണസംഘം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നാളെ കൊച്ചിയില്‍ വച്ച് അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗവും ചേരുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here