ഊഷ്മളമായ മറ്റൊരു കൂടിക്കാഴ്ച്ചയ്ക്ക് ട്രംപിനെ ക്ഷണിച്ച് കിം ജോങ് ഉന്‍

ഊഷ്മളമായ മറ്റൊരു കൂടിക്കാഴ്ച്ചയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ക്ഷണിച്ച് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജൂണില്‍ സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും ആണവനിരായുധീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. ജൂണില്‍ നടന്ന ചര്‍ച്ച ഹൃസ്വമായിരുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രണ്ടാം കൂടിക്കാഴ്ച്ചയുടെ വാര്‍ത്ത പുറത്തു വരുന്നത്. എന്നാല്‍ ചര്‍ച്ച എന്നുണ്ടാകുമെന്ന കാര്യം വ്യക്തമല്ല.
അതിനിടെ ദക്ഷിണകൊറിയന്റ് നേതാവ് മൂണ്‍ ജെ ഇന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് ഉന്നുമായി മൂന്നാം വട്ട ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. ഈ ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും ട്രംപുമായും കൂടിക്കാഴ്ച്ച നടത്തുമെന്നും സൂചനയുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here