പെപ്‌സി കമ്പനി ജീവനക്കാര്‍ക്ക് എവിടെ നിന്നും ജോലി ചെയ്യാം
കഴിഞ്ഞ ആറു മാസങ്ങളിലെ കൊഴിഞ്ഞു പോക്ക് പരിഹരിക്കാനാണ് പുത്തന്‍ തന്ത്രവുമായി പെപ്‌സി എത്തിയിരിക്കുന്നത്. ലൊക്കേഷന്‍ ഫ്രീ ജോലിയാണ് കമ്പനിയുടെ പുതിയ വാഗ്ദാനം. മികച്ച ജീവനക്കാരെ ഉപേക്ഷിക്കേണ്ടെന്ന തീരുമാനത്തിലാണ് കമ്പനി. രാജ്യാന്തര തലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ഇന്ത്യയിലിരുന്നു തന്നെ നിര്‍വഹിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ഗുഡ്ഗാവിലെ ഹെഡ് ഓഫീസിലെ 10% ജോലികളും ലൊക്കേഷന്‍ ഫ്രീ ആണ്. രാജ്യത്ത് എവിടെ നിന്നും ജോലി ചെയ്യാവുന്ന തരത്തിലാണ് ഈ ജോലികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കൂടുതലും കമ്പനി വിട്ടിരുന്നത്. മാര്‍ക്കറ്റിങ് വിഭാഗം മേധാവി പോയമാസം രാജി വെച്ചിരുന്നു. സ്‌നാക്ക്‌സ് പോര്‍ട്ട്‌ഫോളിയോ മാര്‍ക്കറ്റിങ് ഡയറക്ടര്‍ വാണി ദാണ്ഡിയ , സ്റ്റ്രാറ്റജി വിഭാഗം മേധാവി മിഥുന്‍ സുന്ദറും കമ്പനി വിട്ടിരുന്നു. എന്നാല്‍ എഫ്എംസിജി വിഭാഗത്തില്‍ കൊഴിഞ്ഞു പോക്ക് കുറവുള്ളത് പെപ്‌സിക്കാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here