സിനിമാ താരങ്ങളും മനുഷ്യരാണ്; വ്യാജ വീഡിയോയ്ക്കെതിരെ ശ്വേതാ മേനോന്‍
വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് സിനിമാ താരം ശ്വേതാ മേനോന്‍. ഫെയ്സ് ബുക്കിലൂടെയാണ് ബിഗ് ബോസ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശ്വേതാ മേനോന്‍ രംഗത്ത് എത്തിയിരിക്കുന്നത്. അച്ഛന്റെ വിയോഗത്തെ തുടര്‍ന്നുള്ള വേദനാ ജനകമായ സാഹചര്യത്തിലൂടെയാണ് താനിപ്പോള്‍ കടന്ന് പോകുന്നതെന്നും കഴിഞ്ഞ രണ്ട് മാസക്കാലമായി താന്‍ ഒരു മാധ്യമങ്ങളോടും സംസാരിച്ചിട്ടില്ലെന്നും ശ്വേത ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു. തന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. അതിലെ ഉള്ളടക്കത്തോട് വിയോജിക്കുന്നതിനേക്കാൾ പ്രധാനം ഇത്തരം വിനോദവിഷയങ്ങളിൽ പ്രതികരിക്കുവാനോ ആസ്വദിക്കുവാനോ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ എന്ന കാര്യം ഉൾക്കൊണ്ട് എന്നോട് കരുണകാട്ടണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നാണ് ശ്വേത പറയുന്നത്.
ശ്വേതയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്,
എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സാഹചര്യങ്ങളിലൂടെ കടന്നു പോവുകയാണ് ഞാൻ…
എന്റെ സുഹൃത്തും, വഴികാട്ടിയും, ഗുരുവും ഒക്കെയായിരുന്ന എന്റെ അച്ഛൻ വിട്ടുപോയി…
കഴിഞ്ഞ മൂന്ന് വർഷങ്ങളായി രോഗശയ്യയിൽ ആയിരുന്നു…
സിനിമാതാരങ്ങളും മനുഷ്യരാണ്…
ബന്ധങ്ങളും, ബന്ധനങ്ങളും, വിഷമങ്ങളും ഒക്കെയുള്ള സാധാരണ മനുഷ്യർ !
എന്തെങ്കിലും ലാഭത്തിന് വേണ്ടി പേര് വലിച്ചിഴക്കുന്നതിൽ നിന്നും ഈ വിഷമസമയത്തെങ്കിലും എന്നെ ഒഴിവാക്കണം.
കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാൻ ഒരു മാധ്യമങ്ങളോടും സംസാരിച്ചിട്ടില്ല !
ഞാൻ പറഞ്ഞു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.
അതിലെ ഉള്ളടക്കത്തോട് വിയോജിക്കുന്നതിനേക്കാൾ പ്രധാനം ഇത്തരം വിനോദവിഷയങ്ങളിൽ പ്രതികരിക്കുവാനോ ആസ്വദിക്കുവാനോ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ എന്ന കാര്യം ഉൾക്കൊണ്ട് എന്നോട് കരുണകാട്ടണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു
സെപ്തംബര്‍ ഒന്നിനാണ് ശ്വേതാ മേനോന്റെ പിതാവ് ടിവി നാരായണന്‍ കുട്ടി അന്തരിച്ചത്. 87 വയസ്സായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here