ഇന്‍റര്‍സൈറ്റ് സിഎംഡി ഏബ്രഹാം ജോര്‍ജ് ദേശീയ ടൂറിസം ഉപദേശക സമിതി വിദഗ്ധാംഗം

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ വിദഗ്ധാംഗമായി ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സിഎംഡി ഏബ്രഹാം ജോര്‍ജിനെ നാമനിര്‍ദ്ദേശം ചെയ്തു. വിനോദസഞ്ചാര മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണിത്.
കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്‍റായി നാലുവര്‍ഷം (2013-17) പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കേരള സര്‍ക്കാരിന്‍റെ മികച്ച പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത് കെടിഎം സൊസൈറ്റിയാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് വിവിധ വിഷയങ്ങളില്‍ വിദഗ്ധോപദേശം നല്‍കുന്നതിനു വേണ്ടിയാണ് ദേശീയ ടൂറിസം ഉപദേശക സമിതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച് ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികളെ കൂടി അംഗങ്ങളായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കെടിഎം ഫൗണ്ടേഷന്‍റെ മാനേജിംഗ് ട്രസ്റ്റി, അസോസിയേഷന്‍ ഓഫ് ഡൊമസ്റ്റിക് ടൂര്‍ ഓപ്പറേറ്റര്‍ ഓഫ് ഇന്ത്യ(അഡ്റ്റോയി) ചെയര്‍മാന്‍, കേരള ടൂറിസം ഉപദേശക സമിതി അംഗം, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് പ്രാദേശിക ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ ഏബ്രഹാം ജോര്‍ജ് വിനോദ സഞ്ചാരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.
എന്‍ഡിടിവിയുടെ മോസ്റ്റ് ഇന്‍ഫ്ളുവന്‍ഷ്യല്‍ പേഴ്സണ്‍ ഇന്‍ ടൂറിസം ഇന്ത്യ പുരസ്കാരം, ടൈംസ് ഓഫ് ഇന്ത്യയുടെ ടൂറിസം ബ്രാന്‍ഡ്ഐക്കണ്‍ അവാര്‍ഡ്, ലോക മലയാളി കൗണ്‍സില്‍ സൂറിച്ച് ഏര്‍പ്പെടുത്തിയ യങ് ഓന്‍ട്രപ്രണര്‍ അവാര്‍ഡ്, സാരഥി സൗഹൃദം പദ്ധതിയ്ക്ക് ലഭിച്ച കേരള സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ 1996 ല്‍ ആരംഭിച്ച ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് ബംഗളുരു, ചെന്നൈ, തിരുവനന്തപുരംസ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ലക്നൗ, ഇന്‍ഡോര്‍, നാഗ്പൂര്‍, വഡോദര, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ ശാഖകളുള്ള രാജ്യത്തെ പ്രമുഖ ടൂറിസം കമ്പനിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 കോടി രൂപ വിറ്റുവരവ് നേടിയ ഇന്‍റര്‍സൈറ്റിന് മാഞ്ചസ്റ്റര്‍(യുകെ), ടൊറോന്‍റോ(കാനഡ) എന്നിവിടങ്ങളിലും ഓഫീസുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here