‘കഥകളുടെ ഗന്ധര്‍വ്വന്‍’; പത്മരാജന്‍ സ്മരണകളില്‍ ഡോക്യുമെന്ററി

തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജന്റെ സ്മരണകളില്‍ ‘കഥകളുടെ ഗന്ധര്‍വ്വന്‍’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി. പത്മരാജന്റെ സുഹൃത്തുക്കളും സംവിധാകരും തങ്ങളുടെ പ്രിയ എഴുത്തുക്കാരനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുള്ളത് ഡോക്യുമെന്ററിയെ മികച്ചതാക്കി.
ജസ്റ്റിന്‍ ജേക്കബാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. ജെസ്‌ന ജേക്കബ്, ജോമോന്‍ പി.എ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിശാഖ് ജയചന്ദ്രനാണ്.
മലയാളികള്‍ ‘പപ്പേട്ടന്‍’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പത്മരാജന്റെ സിനിമകളിലെ പ്രസക്ത ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുള്ളതാണ് ഡോക്യുമെന്ററി.
1991 ജനുവരി 24 നാണ് തന്റെ 45-ാം വയസ്സില്‍ പത്മരാജന്‍ മരണത്തിന് കീഴടങ്ങിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News