പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി; മൂന്ന് മരണം

ഇറോഡിൽ പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിറ്റുണ്ട്.
ഈറോഡ് ശാസ്ത്രിനഗറിൽ പിള്ളയാർ തെരുവിലാണ് അപകടം നടന്നത്. വാനിൽ നിന്നും പടക്കം ഇറിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ വാഹനവും അഞ്ച് വീടുകളും തകർന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.