ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും; കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുത്തു
തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഡിഎംകെ സീറ്റ് ഏറ്റെടുത്തു. എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചത് കൊണ്ടാണ് സീറ്റ് വീട്ടുനൽകുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് സെൽവപെരുന്തഗെ പറഞ്ഞു.മണ്ഡലത്തിലെ ഡിഎംകെ നേതാക്കൾ സ്റ്റാലിനെ കണ്ട് സീറ്റ് ഡിഎംകെ സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പ്രമുഖസ്ഥാനാർഥികൾ ഇല്ലാത്തതാണ് കോൺഗ്രസിന് തിരിച്ചടിയായത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് ഈറോഡ് ഈസ്റ്റ് മണ്ഡലം ഒരുങ്ങുന്നത്. അന്ന് ഡിഎംകെ മുന്നണിയുടെ ഭാഗമായി മണ്ഡലത്തില്‍ നിന്ന ജയിച്ച തിരുമകന്‍ ഇവര 2023ല്‍ മരിച്ചു. ഉപതെരഞ്ഞടുപ്പിന് കളത്തിലിറങ്ങിയത് പിതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ടിവികെഎസ് ഇങ്കോവന്‍. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇളങ്കോവന്‍ ജയിച്ചത്. ഒരു മാസം മുന്‍പുണ്ടായ ഇളങ്കോവന്റെ മരണമാണ് ഊറോഡിലെ വോട്ടര്‍മാരെ വീണ്ടും പോളിങ് ബൂത്തില്‍ എത്തിക്കുന്നത്.
Story Highlights : DMK to contest in Erode East bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here