4796.35 കോടിയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു

flood

പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രത്തില്‍ നിന്ന് 4796.35 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കേരളം കത്തയച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പതിമൂന്നര കോടി രൂപയാണ് ആവശ്യപ്പെടുന്നത്. പൂർണ്ണമായി തകർന്ന വീടുകൾക്ക് 103 കോടി രൂപ നിർദ്ദേശിക്കുന്നു. ഭാഗികമായി തകർന്ന വീടുകൾക്ക് 853 കോടിയും ചെറിയ കേടുപാടുള്ളവയ്ക്ക് 1753 കോടിയും അഭ്യർത്ഥിച്ചു.

നിവേദനത്തിൽ തുടർനടപടി തീരുമാനിക്കാനുള്ള കേന്ദ്ര യോഗം തിങ്കളാഴ്ച നടന്നേക്കും.

Top