കാലുകള്‍കൊണ്ട് വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ 5,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ബി.കോം വിദ്യാര്‍ത്ഥി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകളുടെ കാരുണ്യപ്രവാഹം. ജന്മനാ ഇരു കൈകളും ഇല്ലാത്ത പ്രണവ് എന്ന ബി.കോം വിദ്യാര്‍ത്ഥി, കാലുകള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ 5,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി എ.കെ ബാലന് പ്രണവ് കഴിഞ്ഞ ദിവസം കൈമാറി. ഗവ. ചിറ്റൂര്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രണവ്.

Top