ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിഷപ്പ്

franko mulakkal

ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പോലീസിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് കത്തയക്കുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്ത് കയ്യില്‍ കിട്ടിയിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അതേ സമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. കൂടുതല്‍ ജനപിന്തുണയുമായാണ് സമരം മുന്നോട്ട് പോകുന്നത്. ഇന്നലെ സിനിമാ രംഗത്തു നിന്നുള്ളവരടക്കം ഐക്യദാര്‍ഢ്യവുമായി രംഗത്ത് എത്തിയിരുന്നു.

Top