200 രൂപ മോഷ്ടിച്ചതിന് പത്ത് വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു

200 രൂപ മോഷ്ടിച്ചതിന് പത്ത് വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ചു. തലകീഴായി തൂക്കിയിട്ട് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. അന്തര്‍ദ്വിപ് ഗ്രാമത്തിലെ സോഫികുല്‍ ഇസ്ലാം എന്ന കട ഉടമയാണ് കുട്ടിയെ മോഷ്ടാവെന്ന് ആരോപിച്ച് ആക്രമിച്ചത്. ഇയാള്‍ ഇയാളുടെ മൊബൈലില്‍ തന്നെയാണ് കുട്ടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിടുകയും ചെയ്തു. കുട്ടിയ്ക്കെതിരായ മോഷണ ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.