Advertisement

ഹർത്താലുകൾ അപഹാസ്യമെന്ന് ഹൈക്കോടതി

September 14, 2018
Google News 0 minutes Read
high court, thomas chandy, hc

ഹർത്താലുകൾ അപഹാസ്യമെന്ന് ഹൈക്കോടതി .സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കന്ന സംസ്ഥാനത്തിന് ഹർത്താലുകൾ താങ്ങാനാവുന്നില്ലന്നും ഹർത്താലുകൾ മൂലമുണ്ടാവുന്ന നഷ്ടം തിരിച്ചുപിടിക്കാനാവുന്നില്ലന്നും കോടതി ചൂണ്ടിക്കാട്ടി .കഴിഞ്ഞ ദിവസം നടന്നതുൾപ്പെടെയുള്ള ഹർത്താലുകൾ സംസ്ഥാനത്തിന് ബാധ്യത ആണന്നും ഇത് ഒഴിവാക്കേണ്ടതാണന്നും കോടതി അഭിപ്രായപ്പെട്ടു.

ഹർത്താലുകൾ നിയന്ത്രിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിലും ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യർ അധ്യക്ഷനായ നിയമ കമ്മിഷന്റെ ശുപാർശയിലും എന്ത് നടപടിയെടുത്തുവെന്ന് ഒരു മാസത്തികം അറിയിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. പെട്രോൾ വില വർധനക്കെതിരെ കഴിഞവർഷം ഒക്ടോബർ 10 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹർത്താലിനെതിരായ ഹർജിയാണ് കോടതി പരിഗണിച്ചത്. വാദത്തിനിടെ ചെന്നിത്തലയെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ നേതാവ് ഹർത്താൽ ആഹ്വാനം ചെയ്തത് എന്തടിസ്ഥാനത്തിലാണന് കോടതി ചോദിച്ചു.

ഭരണഘടനാ പദവി വഹിക്കുന്നയാൾക്ക് ഹർത്താലിന്റെ പ്രത്യാഘാതത്തെക്കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. ഹർത്താൽ സമാധാനപരമായിരുന്നെസും 5 ലക്ഷത്തി മുപ്പത്തിമൂവായിരം രൂപയുടെ നഷ്ടമേ ഉണ്ടായിട്ടുള്ളുവെന്നുമായിരുന്നു ചെന്നിത്തലയുടെ വാദം. ഹർത്താൽ സമാധാന പരമായിരുന്നെറ്റിൽ എന്തിനാണ് 89 കേസുകൾ എടുത്തതെന്നും സമാധാനപരമായിരുന്നെന്ന വാദം ആരെങ്കിലും അംഗീകരിച്ചോ എന്നും കോടതി ചോദിച്ചു. ഭരണഘടനാ പദവി വഹിക്കുന്ന രമേശ് ചെന്നിത്തല ഹർത്താൽ ആഹ്വാനം ചെയ്തത് നിയമ വിരുദ്ധമാണന്നും കേസെടുക്കണമെന്നും രമേശിൽ നിന്നു നഷ്ടം ഈടാക്കണമെന്നുമുള്ള പൊതുതാൽപ്പര്യ ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്. ചങ്ങനാശ്ശേരി സ്വദേശി അഡ്വക്കറ്റ്
സോജൻ വറുഗീസാണ് ഹർജിക്കാരൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here