‘ബിഷപ്പിന് കുരുക്ക് മുറുക്കി പോലീസ്’; ഫ്രാങ്കോ മുളയ്ക്കല്‍ മുതിര്‍ന്ന അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി സൂചന

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുക്കി അന്വേഷണസംഘം. ഈ മാസം 19 ന് ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളാണ് പോലീസ് ഇപ്പോള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നതെന്നും സൂചനകളുണ്ട്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ച് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് പോലീസ്.
അതിനിടയില്‍, ജാമ്യാപേക്ഷ നല്‍കണോ വേണ്ടയോ എന്ന സംശയത്തിലാണ് ബിഷപ്പ്. മുതിര്‍ന്ന അഭിഭാഷകനുമായി ബിഷപ്പ് മൂന്ന് വട്ടം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടകളുണ്ട്. ജാമ്യാപേക്ഷ നല്‍കിയാല്‍ അത് തിരിച്ചടിയാവുമോ എന്ന സംശയത്തിലാണ് മാര്‍. ഫ്രാങ്കോ മുളയ്ക്കലും അഭിഭാഷകനും.
ബിഷപ്പ് 19 ന് ഹാജരായില്ലെങ്കില്‍ ജലന്ധറില്‍ നിന്ന് പിടിച്ചു കൊണ്ടു വരാനും തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ തീരുമാനിച്ചുകഴിഞ്ഞു. ബലാത്സംഗ പരാതിയില്‍ പോലീസിന് നടപടി ക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാലാ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍ക്കണം. ലൈംഗീക ശേഷി പരിശോധനയും അറസ്റ്റും കോടതിയില്‍ ഹാജരാക്കലും ഇതിന്റെ ഭാഗമാണ്.
അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥാന്റെ വിവേചനാധികാരമാണ്. വിവേചനാധികാരം തെളിവുകളും സാഹചര്യങ്ങളും മനസ്സിരുത്തി വിലയിരുത്തി പ്രയോഗിക്കണം. ബിഷപ്പിനെ രണ്ടാമതു ചോദ്യം ചെയ്യാതെ തന്നെ അറസ്റ്റിനു മതിയായ തെളിവ് എഫ്‌ഐആറും മൊഴിയും പ്രകാരം ഉണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമവാഴ്ച അപകടത്തിലാവും. ദിലീപിനും ഓര്‍ത്തഡോക്‌സ് അച്ചന്‍മാര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും കിട്ടാത്ത ആനുകൂല്യം ഫ്രാങ്കോക്ക് കിട്ടാനിടയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here