നമ്പിനാരായണനെതിരായ ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം

nambi narayanan

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ കുരുക്കിയ ഗൂഢാലോചനയില്‍ അന്വേഷണം. ജൂഡീഷ്യല്‍ അന്വേഷണമാണ് നടത്തുക. സുപ്രീം കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  റിട്ട ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതിയാണ് ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുക. ഐഎസ്ആർഒ ചാരക്കേസിൽ കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ  സപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര, സംസ്ഥാന പ്രതിനിധികളും ജുഡീഷ്യല്‍ സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

നമ്പിനാരായണന്റെ അറസ്റ്റ് മാനസിക പീഡനമായിരുന്നുവെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കേസ് അന്വേഷിച്ചിരുന്ന മുൻ ഡി.ജി.പി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ. ജോഷ്വ, എസ്.വിജയൻ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നമ്പി നാരായണൻ ഹർജിയിൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പിഴ ഇവരിൽ നിന്നാണ് ഈടാക്കുമെന്നാണ് സൂചന.നഷ്ടപരിഹാരത്തിനല്ല ആദ്യ പരിഗണനയെന്ന് നമ്പിനാരായണന്‍ കോടതിയോട് വ്യക്തമാക്കിയിരുന്നു.

ഇവർക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ചിൻറെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Top