കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തി; മിഷണറി ഓഫ് ജീസസ്

ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറി ഓഫ് ജീസസ്. മിഷണറി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് ഇക്കാര്യം പറയുന്നത്. യുക്തിവാദികളുടെ പിന്തുണയോടാണ് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ തിരിഞ്ഞത്. പീഡനം നടന്നു എന്നുപറയുന്ന ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ ഉണ്ടായിരുന്നില്ലെന്നും കന്യാസ്ത്രീകള്‍ മഠത്തിന്റെ രജിസ്റ്ററില്‍ വ്യത്യാസം വരുത്തിയെന്നുമാണ് മിഷണറി ഓഫ് ജീസസ് വ്യക്തമാക്കുന്നത്. ഈ തെളിവ് പോലീസിന് കൈമാറുമെന്നും മിഷണറി ഓഫ് ജീസസ് വ്യക്തമാക്കി.
nun kochi