20
Feb 2019
Wednesday
Kuttanadu

പ്രളയദുരിത ബാധിതര്‍ക്കായുള്ള കുടുംബശ്രീ വായ്പ; അടുത്ത ആഴ്ച മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും

rebuild kerala

പ്രളയദുരിത ബാധിതര്‍ക്കായുള്ള കുടുംബശ്രീ വായ്പയ്ക്ക് അടുത്ത ആഴ്ച മുതല്‍ അപേക്ഷ സ്വീകരിക്കും. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ അനുവദിക്കുക. ഇക്കാര്യം സംസ്ഥാന ബാങ്കേഴ്‌സ് സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. വായ്പയുടെ പലിശ സര്‍ക്കാറാണ് വഹിക്കുക. പലിശയില്ലാതെ കുടിശിക തിരിച്ചടക്കാനുള്ള കാലാവധി നാല് വര്‍ഷമാണ്.

സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക. അഞ്ച് ലക്ഷത്തിലേറെ പേര്‍ സര്‍ക്കാരിന്‍റെ അടിയന്തര ധനസഹായം കൈപ്പറ്റിയിട്ടുണ്ട്.

Top