പി.എസ്.സി പരീക്ഷയ്ക്ക് ഇന്റര്‍നെറ്റില്‍ നിന്നും പകര്‍ത്തിയ ചോദ്യങ്ങളെന്ന് ആരോപണം

kerala psc

കേരള പി.എസ്.സി ജേര്‍ണലിസം ലക്ചറല്‍ പരീക്ഷയുടെ ഭൂരിഭാഗം ചോദ്യങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ബുക്‌ലറ്റുകളില്‍ നിന്നും പകര്‍ത്തിയതാണെന്ന് ആരോപണം. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പരീക്ഷയുടെ ചോദ്യങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. എണ്‍പത് ശതമാനം ചോദ്യങ്ങളും സ്വകാര്യ ഇന്റര്‍നെറ്റ് സൈറ്റില്‍ നിന്ന് അതേപടി പകര്‍ത്തിയതാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ സാധിക്കുമെന്നും പരീക്ഷാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. പി.എസ്.സി ചെയര്‍മാന് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം തന്നെ പരാതി നല്‍കിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top