ദുരിതം വിതച്ച് ഫ്ളോറന്‍സ്; മരണം നാല്

അമേരിക്കയുടെ കിഴക്കന്‍ തീരത്ത് നാശം വിതച്ച ഫ്‌ളേറന്‍സ് കൊടുങ്കാറ്റില്‍ നാല് പേര്‍ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമാണ്. അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂര്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
നോര്‍ത്ത് കാരലൈന വില്ലിങ്ടണ്ണിലെ റൈറ്റ്‌സ് വില്ലെ ബീച്ചിലാണ് ഫ്‌ളോറന്‍സ് ആദ്യമെത്തിയത്. മണിക്കുറില്‍ 150 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. ശക്തമായ മഴയെയും മണ്ണിിട്ടിലിനെയും തുടര്‍ന്ന് നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. 12 വിമാനത്താവളങ്ങള്‍ അടച്ചു. 2100 വിമാന സര്‍വീസുകള്‍ റദ്ദാക്കി. എട്ട് മാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരലൈനയില്‍ മൂന്ന് ദിവസം കൊണ്ട് ലെയ്തത്. 4000 നാഷണല്‍ ഗാര്‍ഡുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്.
florance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here