‘9 കോടി കക്കൂസുകള്‍ പണിതു’; സ്വച്ഛ് ഭാരത് പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി

narendra modi

രാജ്യത്ത് നടപ്പാക്കിയ സ്വച്ഛ് ഭാരത് പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ആരംഭിച്ച സ്വച്ഛത ഹി സേവ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഒന്‍പത് കോടി കക്കൂസുകള്‍ നിര്‍മ്മിക്കാനായെന്നു പറഞ്ഞ മോദി 15 ദിവസം നീണ്ടു നില്‍ക്കുന്ന സ്വച്ഛത ഹി സേവ പദ്ധതിയും വിജയത്തിലെത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മഹാത്മ ഗാന്ധി സ്വപ്‌നം കണ്ട സ്വച്ഛ ഭാരതം സാധ്യമാക്കാനുള്ള ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഇത്തരം പദ്ധതികള്‍ക്ക് സ്ത്രീകളും കുട്ടികളും ഒരേമനസോടെ രംഗത്തെത്തിയത് അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More