ജെഎന്‍യുവില്‍ ഒരുമിച്ചു നിന്നു ; ഭൂരിപക്ഷം കൂടി

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വീണ്ടും ഇടതുസഖ്യത്തിന് വിജയം . നാലു പ്രധാന പോസ്റ്റുകളിലും എബിവിപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഇടതുമുന്നേറ്റം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിലാണ് മൂന്നു സീറ്റുകളില്‍ ഇടതുസഖ്യം ജയിച്ചു കയറിയത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഭൂരിപക്ഷം 2017-ലേക്കാള്‍ കുറവാണ്.
ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ), സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ( എഐഎസ്എഫ്) , ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഡിഎസ്എഫ്) എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുവോട്ടുകള്‍ ചിതറിപ്പോകാതെ പിടിച്ചുനിര്‍ത്താന്‍ സഖ്യം സഹായകമായി.
പ്രസിഡന്റ് ഭൂരിപക്ഷം 1179 (2017 -ല്‍ 464 )
വൈസ് പ്രസിഡന്റ് ഭൂരിപക്ഷം 1579 ( 2017- ല്‍ 848)
ജനറല്‍ സെക്രട്ടറി ഭൂരിപക്ഷം 1191 ( 2017-ല്‍ 1107)
ജോയിന്റ് സെക്രട്ടറി ഭൂരിപക്ഷം 757 ( 2017-ല്‍ 835)
കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച എഐഎസ്എഫ് ഇത്തവണ ഇടതുസഖ്യത്തിന്റെ ഭാഗമാവുകയായിരുന്നു. കനയ്യകുമാറിന് ശേഷം ആദ്യമായാണ് ജെഎന്‍യുവില്‍ എഐഎസ്എഫ് ഒരു പ്രധാന സീറ്റില്‍ വിജയിക്കുന്നത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here