ഹാരിസൺ കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി; സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി

state govt faces set back in harrison case

ഹാരിസൺ കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുത്ത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. സ്‌പെഷ്യൽ ഓഫീസറുടെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഭാഗം കോടതിയെ ധരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സുശീല ഭട്ട് നിരീക്ഷിച്ചു. 38000 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top