കൊല്ലത്ത് ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന സംഭവം; അഞ്ച് പേർ കസ്റ്റഡിയിൽ

കൊല്ലത്ത് ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. സിയാദിനുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഓട്ടോഡ്രൈവർ സിയാദ് കൊല്ലം ചിന്നക്കട ഉഷ തിയേറ്റർ ജങ്ഷനിൽവെച്ച് ആക്രമിക്കപ്പെടുന്നത്. വെട്ടും കുത്തുമേറ്റ സിയാദ് പ്രാണരക്ഷാർഥം മഹാറാണി മാർക്കറ്റ് ഭാഗത്തേക്ക് ഓട്ടോ ഓടിച്ചുവരുമ്പോൾ നിയന്ത്രണം വിട്ട് വണ്ടി മറിഞ്ഞു. സിയാദിനെ പിന്തുടർന്നെത്തിയ സംഘം അവിടെയെത്തി വീണ്ടും ആക്രമിച്ച് മരണം ഉറപ്പുവരുത്തിയ ശേഷമാണ് മടങ്ങിയത്.
അവിവാഹിതനായ സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ഇരുവരേ.ും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അടുപ്പം പുലർത്തിയതിനെ തുടർന്ന് ബന്ധുക്കളും ഇവർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘവും ചേർന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here