ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മോദിയുടെ ജന്മദിനത്തില്‍ ‘മെഗാ കേക്ക് മുറി’; പങ്കെടുത്തത് 1200 പേര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് (ഇന്നലെ) ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള കേക്ക് മുറി ലോക ശ്രദ്ധപിടിച്ചുപറ്റി. ഗുജറാത്തിലെ ഒരു പ്രമുഖ ബേക്കറിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മോദിയുടെ ജന്മദിനത്തില്‍ പിറന്നവര്‍ എല്ലാം ഒത്തുചേര്‍ന്നായിരുന്നു കേക്ക് മുറി. 1200 ലേറെ പേര്‍ കേക്ക് മുറിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമായി.
സൂറത്തിലെ സര്‍സാന എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടി നടന്നത്. ഗുജറാത്തിലെ അതുല്‍ ബേക്കറിയാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. ജന്മദിന തൊപ്പിയും വച്ച് സെപ്റ്റംബര്‍ 17 ന് ജന്മദിനമാഘോഷിക്കുന്നവര്‍ കേക്ക് മുറിച്ചു. അതില്‍ ഒരു വയസ് മുതല്‍ 75 വയസുവരെയുള്ളവര്‍ ഉണ്ടായിരുന്നു. ജന്മദിനം ആഘോഷിക്കുന്നവരുടെ ഒത്തുചേരലെന്ന റെക്കോര്‍ഡാണ് ഇതുകൊണ്ട് ലക്ഷ്യം വക്കുന്നത്.
നിലവില്‍ 2012 ജൂലൈ 4 ന് നെതര്‍ലന്‍റിലെ സ്റ്റിച്ചിംഗ് അപ്പെന്‍ഹോള്‍ സംഘടിപ്പിച്ച 228 പേരുടെ ഒരുമിച്ചുള്ള പിറന്നാള്‍ ആഘോഷത്തിനാണ് ഈ റെക്കോര്‍ഡ് ഉളളത്.
സെപ്റ്റംബര്‍ 17 ന് ജന്മദിനം ആഘോഷിച്ച നരേന്ദ്ര സോനി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here