കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുമായി പുതിയ കൊക്കോകോള വരുന്നു

കഞ്ചാവിന്റെ ഔഷധഗുമങ്ങളുമായി പുതിയ കൊക്കോകോള വരുന്നു. നീർവീക്കം, വേദന, കോച്ചിവലിച്ചുള്ള വേദന തുടങ്ങിയവ സുഖപ്പെടുത്താനുള്ള കഞ്ചാവിന്റെ ഗുണമാണ് കൊക്കോകോളയുടെ പുതിയ പാനീയത്തിൽ ഉൾപ്പെടുത്തുന്നത്.
ഏറ്റവും വലിയ കഞ്ചാവ് ഉദ്പാതകരായ അറോറ കാനബിസുമായി ഇത് സംബന്ധിച്ച് കൊക്കോകോള കമ്പനി ചർച്ച നടത്തി കഴിഞ്ഞു. ഔഷധമെന്നതിന് പുറമെ കാനഡയിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കാനുള്ള ചർച്ചകൾ കാനഡയിൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കൊക്കോകോളയുടെ ഈ നടപടി.
വാതം, പ്രമേഹം എന്നിവയുടെ ചികിത്സയ്ക്ക് കഞ്ചാവ് നല്ലതാണെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹാലൂസിനേഷൻ, ഡെല്യൂഷൻ, സൈക്കോസിസ് ലക്ഷണങ്ങൾ എന്നിവയ്ക്കും കഞ്ചാവിനാൽ പരിഹാരം കാണാനാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here