Advertisement

കോഴിക്കോട് പൊലീസുകാരന്റെ വീട് ആക്രമിച്ചതായി പരാതി

September 18, 2018
Google News 0 minutes Read
kozhikode policeman house attacked

കോഴിക്കോട് പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. മാവൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അരവിന്ദന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മണൽക്കടത്ത് കേസിലെ പ്രതി സുലൈമാനും മകനും ആണ് വീട് ആക്രമിച്ചതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. അരവിന്ദന്റെ മുക്കം മണാശ്ശേരിയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. മണൽക്കടത്ത്, ചെക്ക് ചീറ്റിംഗ് കേസുകളിൽ പ്രതിയായ പറമ്പാട്ടുമ്മൽ സുലൈമാനും മകൻ ജാസിറുമാണ് വീട്ടിൽ കയറി അതിക്രമം കാണിച്ചതെന്ന് അരവിന്ദൻ പറഞ്ഞു. വീട്ടിനു പുറത്തേക്കു വിളിക്കുകയും പുറത്തിറങ്ങാൻ കൂട്ടാകാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. വീടിന്റെ ജനലുകളും കാറിന്റെ ഗ്ലാസുകളും കല്ലെറിഞ്ഞു പൊട്ടിച്ചു.

പ്രതി സുലൈമാന്റെ വീട്ടിൽ മാവൂർ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here