കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്

പ്രളയത്തിന് ശേഷം സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭൂഗർഭ ജലത്തിൽ അറുപത് ശതമാനം കുറവാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. പ്രളയത്തിന് ശേഷം വ്യാപകമായി കിണറുകളില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ഉയർന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകിയതാണ് ചില ജില്ലകളിലെ കിണറില്‍ വെള്ളം കുറയാന്‍ കാരണം എന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. നദീ തട ജില്ലകളിലെ കിണറുകളിലാണ് വെള്ളക്കുറവ് രേഖപ്പെടുത്തിയത്. പുഴകളിലെ വെള്ളം ഉയരുന്നതിനുസരിച്ച് കിണറുകളിലെയും വെള്ളം കൂടും. തുലാവർഷപ്പെയ്ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താമെന്നാണ് നിഗമനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here