Advertisement

നവാസ് ഷെരീഫിനെയും മകളെയും ജയില്‍ മോചിതരാക്കി

September 19, 2018
Google News 0 minutes Read
navas shereef

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍ എന്നിവരുടെ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. മൂന്ന് പേരെയും അഞ്ചു ലക്ഷം പാക് രൂപയുടെ ജാമ്യത്തുക അടച്ചാല്‍ ജയില്‍ മോചിതരാക്കും. അഴിമതിക്കേസില്‍ ഷെരീഫിന് 10 വര്‍ഷവും മകള്‍ക്ക് ഏഴു വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരുന്നത്.

ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ഇരുവരുടേയും ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ അന്വേഷണത്തില്‍ അഴിമതി തെളിയിക്കാന്‍ പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ സെല്ലിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നിര്‍ണായകവിധി. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍പോകുമെന്ന് പാക്കിസ്ഥാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here