Advertisement

ഗൂഗിൾ പറയുന്നു ‘കോക്‌റോച്ച്’ എന്നാൽ ‘തങ്കമണി’ ആണെന്ന് ! സംശയമുണ്ടോ?

September 19, 2018
Google News 1 minute Read
google translate

ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. വാക്കുകളുടെ അർത്ഥങ്ങൾ കണ്ടുപിടിക്കുവാനും ഒരു പ്രത്യേക നാമം മറ്റു ഭാഷകളിൽ എങ്ങനെ പറയുമെന്നറിയാനുമെല്ലാം നാം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഗൂഗിൾ പറയുന്നതൊന്നും അങ്ങനെ വിശ്വസിക്കരുതെന്നാണ് പുതിയ കണ്ടെത്തൽ !

ഗൂഗിളിൽ ‘കോക്ക്‌റോച്ച്’ എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്താൽ ലഭിക്കുന്നത് ‘പാറ്റ’ എന്നല്ല. മറിച്ച് ‘തങ്കമണി’ എന്നാണ് ! ഇതിന്റെ സ്‌ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.

google translate

ഇതിന് മുമ്പും ഗൂഗിളിന് ഇത്തരത്തിൽ അബദ്ധം പിണഞ്ഞിട്ടുണ്ട്.  മുമ്പ് ഇന്ത്യയുടെ  ആദ്യത്തെ പ്രധാനമന്ത്രി എന്ന് നരേന്ദ്ര മോദിയെ ഗൂഗിൾ രേഖപ്പെടുത്തിയിരുന്നു. ഇത് വൻ വിവാദങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ തെറ്റും സംഭവിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here