‘എറിഞ്ഞുവീഴ്ത്തി’; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 163 റണ്‍സ് വിജയലക്ഷ്യം

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരത്തിന്റെ തുടക്കം അടിച്ചുപൊളിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ 43.1 ഓവറില്‍ വെറും 162 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാക്കി. 47 റണ്‍സ് നേടിയ ബാബര്‍ ആസാം, 43 റണ്‍സ് നേടിയ വെറ്ററന്‍ താരം ശോയ്ബ് മാലിക്ക് എന്നിവര്‍ മാത്രമാണ് പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് സ്വന്തം പേരില്‍ കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here