Advertisement

കണ്ണൂർ വിമാനത്താവളം; പരീക്ഷണ പറക്കൽ നാളെ

September 19, 2018
Google News 0 minutes Read
test flight in kannur airport

കണ്ണൂർ വിമാനത്താവളത്തിൽ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നാളെ നടക്കും. വിമാനത്താവളത്തിൽ ഡിജിസിഎ വിദഗ്ധ സംഘം നടത്തുന്ന പരിശോധന ഇന്ന് പൂർത്തിയാകും. വിമാനത്താവളത്തിന് ലൈസെൻസ് നൽകുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് നടക്കുന്നത്.

പരിശോധന പൂർത്തിയാക്കുന്നതിന് പിന്നാലെ പരീക്ഷണ പറക്കലിനായി വലിയ യാത്രാ വിമാനം കണ്ണൂരിൽ ഇറങ്ങും.എയർ ഇന്ത്യയുടെ 200 പേർക്ക് ഇരിക്കാവുന്ന വിമാനമായിരിക്കും പരീക്ഷണ പാറക്കൽ നടത്തുന്നത്.ചെറു വിമാനം ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധന വിജയകരമായി പൂർത്തീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here