ജീവാംശമായി എന്ന ഗാനത്തിന് നൃത്തത്തില്‍ ജീവന്‍ പകര്‍ന്ന് അഞ്ജലി

തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം സംഗീത പ്രേമികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഈ ഗാനത്തിന് ചിലങ്കയിലൂടെ ജീവന്‍ പകര്‍ന്നിരിക്കുകയാണ് അഞ്ജലി ഹരി എന്ന നര്‍ത്തകി. ഈ ഗാനത്തിനൊത്ത് ചുവട് വയ്ക്കുന്ന അഞ്ജലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് അഞ്ജലി. മൂന്നാം വയസ്സുമുതല്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ അഞ്ജലിയുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ് നൃത്തം. പുതുപ്പള്ളിയില്‍ തന്നെ നൃത്ത വിദ്യാലയം നടത്തുന്ന അഞ്ജലി തന്റെ ശിഷ്യകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ ഗാനത്തിനൊത്ത് ചുവടുകള്‍ വച്ചത്. തീവണ്ടിയുടെ സംഗീത സംവിധായകനായ കൈലാസ് മേനോന്‍ നൃത്തം കണ്ട് ശേഷം എക്സലെന്‍റ് എന്നാണ് പ്രതികരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here