Advertisement

അന്യജാതിയിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചു; അച്ഛൻ മകളെയും മരുമകനേയും നടുറോഡിലിട്ട് വെട്ടി

September 20, 2018
Google News 0 minutes Read

അന്യജാതിയിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന് അച്ഛൻ മകളെയും മകളുടെ ഭർത്താവിനേയും നടുറോഡിലിട്ട് വെട്ടി.

ഹൈദരാബാദിലെ എർഗാദയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. സ്വർണപണിക്കാരനായ മനോഹർചാരിയാണ് മകൾ മാധവി, ഭർത്താവ് സന്ദീപ് എന്നിവരെ വെട്ടിയത്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചതെത്തിയ പിതാവ് ഇരുവരേയും അരിവാൾ കൊണ്ടാണ് വെട്ടിയത്. സന്ദീപിനാണ് ആദ്യം വെട്ടേറ്റത്. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാധവിക്ക് വെട്ടേറ്റത്. മാധവി പിന്നോക്ക വിഭാഗവും സന്ദീപ് പട്ടികജാതിയിൽപ്പെട്ട വ്യക്തിയുമാണ്.

ഗുരുതരമായി പരിക്കേറ്റ മകളെ സംജിഗുഡയിലെ യശോദ ആശുപത്രിയിലും ഭർത്താവ് സന്ദീപിനെ ശാന്താ നഗറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here