‘ചിരിതൂകി ബിഷപ്പ് മടങ്ങി’; ചോദ്യം ചെയ്യല്‍ നാളെയും തുടരും

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ നിന്ന് മടങ്ങി. ഏഴ് മണിക്കൂറാണ് ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസവും ബിഷപ്പിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാണ് മടങ്ങിയത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്.
ചോദ്യം ചെയ്യല്‍ പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ലെന്നും നാളെ കൂടി ചോദ്യം ചെയ്യല്‍ തുടരുമെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാളെ രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. പല മൊഴികളിലും ഇനിയും വ്യക്തത വരാനുണ്ടെന്നും അതിനാലാണ് ചോദ്യം ചെയ്യല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടുന്നതെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here