Advertisement

പശുവിനെ രാഷ്ട്ര മാതാവാക്കാന്‍ ഉത്തരാഖണ്ഡ് പ്രമേയം പാസാക്കി

September 20, 2018
Google News 0 minutes Read
uttarakhand passess bill to make cow as national mother

പശുവിനെ രാഷ്ട്രമാതാവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷവും ട്രഷറി ബെഞ്ചും പ്രമേയത്തെ പിന്‍തുണച്ചു. പ്രമേയം കേന്ദ്ര സര്‍ക്കാരിന് കൈമാറും.

ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്ന ഏക മ‍ൃഗമാണ് പശു, അതുകൊണ്ടുതന്നെ പശുവിനെ രാഷ്ട്രമാതാവാക്കണം എന്നാണ് രേഖാ ആര്യ പ്രമേയത്തില്‍ അവതരിപ്പിച്ചത്. പശുവിന്‍റെയും ഗോമൂത്രത്തി‍ന്‍റെയും ഗുണങ്ങളെക്കുറിച്ചും പ്രമേയത്തില്‍ പറയുന്നു.

ചെറിയകുട്ടികള്‍ക്ക് പോലും പശുവിന്‍ പാല്‍ നല്‍കുന്നത് ശാസ്ത്രീയമായ് തെളിയിക്കപ്പെട്ടതാണ് എന്നിങ്ങനെ നീളുന്നു പ്രമേയത്തിലെ പശുവിന്‍റെ ഗുണഗണങ്ങളുടെ പട്ടിക. രാഷ്ട്രമാതാവായി ഉയര്‍ത്തുന്നതോടെ പശു സംരക്ഷണത്തിനുള്ള പ്രയത്നം വര്‍ധിക്കുമെന്നും മന്ത്രി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here