Advertisement

മാലിക്കിനെ ‘പുയ്യാപ്പിളെ’ എന്ന് വിളിച്ച് മലയാളികള്‍; വീഡിയോ വൈറല്‍

September 20, 2018
2 minutes Read

ലോകം മുഴുവന്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ വേറിട്ട കാഴ്ച. സാനിയ മിര്‍സയുടെ പങ്കാളിയായ പാകിസ്ഥാന്റെ മുതിര്‍ന്ന ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറി ലൈനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന മാലിക്കിനെ മത്സരം കാണാന്‍ ഗാലറിയിലുണ്ടായിരുന്ന മലയാളികള്‍ ചേര്‍ന്ന് പുയ്യാപ്പിളെ എന്നാണ് വിളിച്ചത്. മാലിക് പുയ്യാപ്പിളെ എന്ന വിളി കേട്ട് മാലിക് തിരഞ്ഞുനോക്കുന്നതും ശേഷം അവരെ നോക്കി കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം. സാനിയയുടെ ഭര്‍ത്താവായതിനാലാണ് മലയാളികളുടെ ഈ ‘സ്‌നേഹപ്രകടനം’. വാശിയേറിയ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മാലിക് 43 റണ്‍സ് നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top