വീട്ടുവളപ്പില്‍ നിന്ന് ചന്ദനമരം വെട്ടി കടത്തി

പയസ്സ്‌നഗര്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പില്‍ നിന്ന് രണ്ട് ചന്ദന മരങ്ങളാണ് മോഷ്ടാക്കള്‍ വെട്ടി കടത്തിയത്. പയസ്‌നഗര്‍ കരിമ്പാറ ചേലാട് വീട്ടില്‍ ഷിബുവിന്റെ വീടിന് സമീപത്തെ പുരയിടത്തില്‍ നിന്നാണ് രണ്ട് വലിയ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നത്.
ബുധനാഴ്ച രാത്രി ഒരു മരവും രണ്ടാഴ്ചയ്ക്ക് മുന്‍പ് ഒരു മരവുമാണ് മോഷ്ടാക്കള്‍ മുറിച്ച് കടത്തിയത്. രണ്ടാഴ്ചയ്ക്ക് ഒരു ചന്ദനമരം മോഷണം പോയതിനെ തുടര്‍ന്ന് പറമ്പില്‍ ഏക ഉള്ള മറ്റൊരു ചന്ദനമരത്തെ മോഷ്ടിക്കുമോയെന്ന് ഭയത്തിലായിരുന്നു ഷിബു. ഇന്നലെ രാവിലെ നോക്കാന്‍ പോയപ്പോഴാണ് ആകെയുണ്ടായിരുന്ന ഒരു ചന്ദനവും നഷ്ടപ്പെട്ട വിവരം ഷിബു അറിഞ്ഞത്.
ചന്ദനം മോഷണം പോയ വിവരം മറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പരാതി സ്വീകരിച്ചില്ലായെന്നും തുടര്‍ന്ന് കാന്തല്ലൂര്‍ റെയ്ഞ്ചില്‍ പയസ് നഗര്‍ വനം വകുപ്പ് ഓഫീസിലെത്തി പരാതി നല്‍കിയതായും രണ്ട് ചന്ദന മരത്തിനും 15 ലക്ഷം രൂപ വിലമതിക്കുന്നതാണ് എന്നും ഷിബു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടക്കടവ് രാജെന്റെ പറമ്പില്‍നിന്നും മറയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പരിസരത്തു നിന്നും ചന്ദന മരം മോഷണം പോയിരുന്നെങ്കിലും പ്രതികളേയൊ തൊണ്ടി മുതലൊ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തത് മോഷ്ടാക്കള്‍ക്ക് സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദനം മോഷ്ടിക്കുവാനുള്ള പ്രേരണ കൂട്ടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here