‘ഇവിടെ ഫ്രാങ്കോ അറസ്റ്റില്‍, അവിടെ സ്ഥലത്തെ പ്രധാന കോഴി’; ദീപിക ദിനപത്രത്തില്‍ ‘പരസ്യ’വിവാദം

ദീപിക ദിനപത്രത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് വിവാദം. ദീപികയുടെ കൊച്ചി എഡിഷനിലാണ് വിവാദത്തിന് കാരണമായ സംഭവം. ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍ എന്ന വാര്‍ത്ത നല്‍കിയതിന് തൊട്ട് അപ്പുറത്ത് തന്നെ നല്‍കിയ പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ‘ഡോ. ഫ്രാങ്കോ അറസ്റ്റില്‍’ എന്ന ആദ്യ പേജിലെ വാര്‍ത്തയുടെ തൊട്ടരികിലായി ‘ഫ്രഷ് ടു ഹോമിന്റെ’ പരസ്യവും നല്‍കിയിട്ടുണ്ട്. ‘സ്ഥലത്തെ പ്രധാന കോഴി!’ എന്ന തലക്കെട്ടോടെയാണ് ഈ പരസ്യത്തെ ആദ്യ പേജില്‍ നല്‍കിയിരിക്കുന്നത്. ഈ പരസ്യമാണ് വിവാദത്തിന് കാരണം.

പത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്. അതേസമയം, കൊച്ചി എഡിഷനില്‍ മാത്രമാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത്. വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് മറ്റ് എഡിനുകളില്‍ നിന്ന് പരസ്യം ഒഴിവാക്കുകയായിരുന്നെന്നാണ് സൂചനകള്‍. മാനേജുമെന്റിനുള്ളില്‍ തന്നെ ഇത് ചര്‍ച്ചയായിരിക്കുകയാണ്. സഭയിലെ വിമത വൈദികര്‍ക്ക് സ്വാധീനമുള്ള മേഖല കൂടിയാണ് കൊച്ചി എഡിഷന്‍. ഫ്രാങ്കോയ്ക്ക് എതിരായ സമരത്തില്‍ സഭയിലെ വിമത വൈദികര്‍ കൊച്ചിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മറ്റ് പ്രധാന എഡിഷനുകളിലെ ആദ്യ പേജ് ഇങ്ങനെ:

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More