അഭിമന്യു വധം; പതിനാറ് പേര്‍ക്കെതിരെ ആദ്യ കുറ്റപത്രം

20 sdpi workers booked in connection with abhimanyu murder case

അഭിമന്യു വധക്കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. പതിനാറ് പേര്‍ക്കെതിരായുള്ള കുറ്റപത്രമാണ് നാളെ കോടതിയില്‍ സമര്‍പ്പിക്കുക. അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ മുഹമ്മദ് ഷഹീം ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സനീഷ് എന്നയാളും അഭിമന്യവിനെ കുത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ ഏഴ് പേരെ ഇനിയും പിടികൂടാനുണ്ട്.

Top