അഭിമന്യു വധക്കേസ്; കുറ്റപത്രം നാളെ സമർപ്പിക്കും

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാളെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
കൊലയാളി സംഘത്തിൽ ഉൾപ്പെട്ട പതിനഞ്ച് പേരെക്കൂടാതെ പ്രതികളെ രക്ഷപെടാൻ സഹായിച്ച പന്ത്രണ്ട് പേരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഒന്നാംപ്രതി ജെ.ഐ. മുഹമ്മദ്, രണ്ടാംപ്രതി ആരിഫ് ബിൻ സലിം അടക്കമുള്ള 17 പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ഷഹീം, വി.എൻ. ഷിഫാസ്, സഹൽ, ജിസാൽ റസാഖ്, പി.എം. ഫായിസ്, തൻസീൽ, സനിദ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികൾ പിടിയിലാവുന്ന മുറയ്ക്ക് ഇവരെക്കൂടി ചേർത്ത് അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ ആലോചന.
മഹാരാജാസ് കോളെജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് എൺപത്തിയഞ്ച് ദിവസമാവുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാമൊരുങ്ങുന്നത്. അഭിമന്യുവിൻറെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവർത്തകർ നവാഗതരരെ വരവേൽക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെയാണ് രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ആക്രമണം നടത്തിയത്. കുത്തേറ്റ അഭിമന്യൂ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here