Advertisement

ഇന്ന് ലോക ആംഗ്യ ഭാഷാ ദിനം; ശബ്ദ ലോകം അന്യമായവരുമായി സംസാരിക്കാൻ ഇതാ എളുപ്പത്തിൽ പഠിക്കാവുന്ന ആംഗ്യങ്ങൾ

September 23, 2018
Google News 1 minute Read

ഇന്ന് ലോക ആംഗ്യഭാഷാ ദിനം.  സെപ്റ്റംബർ 23 ലോക ആംഗ്യ ഭാഷ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ബധിരരുടെ ആഗോള കൂട്ടായ്മയായ ഡബ്ല്യു എഫ് ഡി (World Federation of Deaf) ആണ്. ബധിരരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് ഡബ്ല്യു എഫ് ഡി.

1. ആംഗ്യ ഭാഷയുടെ നിലവാരം മെച്ചപ്പെടുത്തുക

2. ബധിരർക്ക് മികച്ച വിദ്യാഭ്യാസം നൽകുക

3. കേൾവി ഇല്ലാത്തവർക്ക് വാർത്തകളും സേവനങ്ങളും പരമാവധി ലഭ്യമാക്കുക

4. വികസ്വരരാജ്യങ്ങളിൽ ബധിരരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുക

തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഡബ്ല്യു എഫ് ഡി വിഭാവനം ചെയ്ത നടപ്പിലാക്കുന്നത്.

പലപ്പോഴും ശബ്ദം കേൾക്കാൻ സാധിക്കാത്തതുകൊണ്ട് സമൂഹമധ്യത്തിൽ നിന്ന് അവർ അകന്നു നിൽക്കുന്നു അല്ലെങ്കിൽ ബോധപൂർവ്വമല്ലെങ്കിൽ കൂടി അവർ അകറ്റി നിർത്തപ്പെടുന്നു. എന്നാൽ കേൾവി ശക്തിയില്ലാത്ത ആളുകളോട് നമുക്കും ആംഗ്യഭാഷയിലൂടെ എളുപ്പത്തിൽ സാംസാരിക്കാവുന്നതേയുള്ളു. അങ്ങനെ ശബ്ദലോകത്ത് നിന്നും അകറ്റി നിർത്താതെ നമുക്കും അവരെ ഒപ്പം കൂട്ടാം.

എവിടെ നിന്നാണ് വരുന്നത്, ക്ഷമിക്കണം, നന്ദി, പ്ലീസ്, പേര് എന്താ, തുടങ്ങിയ ചെറിയ വിശേഷങ്ങൾ എളുപ്പം കാണിക്കാവുന്ന ആംഗ്യഭാഷകളിലൂടെ നമുക്ക് ചോദിച്ചറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here