Advertisement

ഇന്ത്യസേനയും, ഫ്രഞ്ച് കപ്പലും അഭിലാഷിന് സമീപത്തേക്ക്; 12മണിയോടെ രക്ഷപ്പെടുത്താനാകും

September 24, 2018
Google News 0 minutes Read
abhilash tommy

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ മലയാളി കമാന്റര്‍ അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തും. ഇന്ത്യന്‍ സേന അഭിലാഷിന് സമീപത്ത് എത്തിയിട്ടുണ്ട്. ഫ്രഞ്ച് കപ്പലാണ് ആദ്യം അഭിലാഷിന് സമീപത്ത് എത്തുക എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കപ്പലിലുള്ള ഡോക്ടര്‍ അഭിലാഷിന് പ്രാഥമിക ചികിത്സ നല്‍കും. ഇതിന് ശേഷം ആംസ്റ്റര്‍ ഡാമിലെ ആശുപത്രിയിലേക്ക് അഭിലാഷിനെ മാറ്റും. കപ്പലില്‍ നിന്ന് സോഡിയാക് ബോട്ട് ഇറക്കിയാണ് അഭിലാഷിന് സമീപത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുക.

12മീറ്റര്‍ ഉയരത്തിലുള്ള തിരമാലകളാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്. ഓസ്ട്രേലിയ, ഇന്ത്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മത്സരാര്‍ത്ഥിയായ ഗ്രിഗര്‍ മക്ഗുചിന്‍ മത്സരം ഉപേക്ഷിച്ച് അഭിലാഷിന് അടുത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. പായ്മരം ഒടിഞ്ഞ് വീണ് അഭിലാഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഐസ് ടീ കാനുകള്‍ എടുക്കാനായി, അത് കുടിച്ചു, ഛര്‍ദ്ദി നില്‍ക്കുന്നില്ല, നെഞ്ചെരിയുന്നു എന്നാണ് അഭിലാഷ് അവസാനമായി എഴുതിയ മെസേജ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here