Advertisement

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

September 24, 2018
Google News 0 minutes Read
abhilash tomy rescued

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.
കപ്പലിലുള്ള ഡോക്ടർ അഭിലാഷിന് പ്രാഥമിക ചികിത്സ നൽകും. ഇതിന് ശേഷം ആംസ്റ്റർ ഡാമിലെ ആശുപത്രിയിലേക്ക് അഭിലാഷിനെ മാറ്റും.

ഓസ്‌ട്രേലിയ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മത്സരാർത്ഥിയായ ഗ്രിഗർ മക്ഗുചിൻ മത്സരം ഉപേക്ഷിച്ച് അഭിലാഷിന് അടുത്തെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പാണ് പായ്മരം ഒടിഞ്ഞ് വീണ് അഭിലാഷിന് ഗുരുതരമായി പരിക്കേറ്റത്. ഐസ് ടീ കാനുകൾ എടുക്കാനായി, അത് കുടിച്ചു, ഛർദ്ദി നിൽക്കുന്നില്ല, നെഞ്ചെരിയുന്നു എന്നാണ് അഭിലാഷ് അവസാനമായി എഴുതിയ മെസേജ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here