ഫേസ്ബുക്ക് ഇന്ത്യ മേധാവിയായി കൊച്ചി സ്വദേശി

ഫേസ്ബുക്കിന്റെ ഇന്ത്യയുടെ മേധാവിയായി മലയാളിയായ അജിത് മോഹൻ വരുന്നു. ഫേസ്ബുക്ക് വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ്ങ് ഡയറക്ടറുമായി അജിത് മോഹൻ നിയമിതനായി.

കഴിഞ്ഞ വർഷം ഉമാങ് ബോഡി രാഡിവെച്ചത് മുതൽ ഫേസ്ബുക്ക് ഇന്ത്യയുടെ എംഡി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ അജിത് നിലവിൽ ഹോട്ട്‌സ്റ്റാർ സിഇഒ ആണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top