ആധാര്‍ വിധി ചരിത്രപരമെന്ന് കേന്ദ്ര സര്‍ക്കാര്‍

ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമാണ് ഇതെന്നും അരുണ്‍ ജയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കാനുള്ളതാണെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് രാജ്യത്ത് വളരെ നല്ല ആശയങ്ങള്‍ കൊണ്ടുവന്നെങ്കിലും, അവര്‍ക്ക് അതുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജയ്റ്റ്‌ലി പരിഹസിച്ചു.
അതേസമയം, ബിജെപി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് ആധാറിനെക്കുറിച്ചുളള സുപ്രീം കോടതി വിധിയെന്ന് കോൺഗ്രസ് ആരോപിച്ചു. ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിനെ അനുകൂലിച്ച് കൊണ്ടുള്ള 57 -ാം വകുപ്പ് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.