Advertisement

മോദിയെ കള്ളനെന്ന് വിളിച്ചു; ദിവ്യ സ്പന്ദനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം

September 26, 2018
1 minute Read
divya spandana booked on sedition

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ നെറ്റിയിൽ ‘ചോർ (കള്ളൻ)’ എന്ന് എഴുതിയതിന് കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കേസ്. ഉത്തർപ്രദേശിലെ ഗോമതിനഗർ പോലീസാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്.

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തത്. ഫോട്ടോയിൽ മോദി തന്റെ മെഴുക് പ്രതിമയുടെ നെറ്റിയിൽ കള്ളൻ എന്നെഴുതിയിരിക്കുന്നു. ‘കള്ളൻ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ഫോട്ടോ ഷെയർ ചെയ്തത്.

ഇൻഫർമേഷൻ ടെക്‌നോളജിയിലെ സെക്ഷൻ 67, ഐ.പി.സിയിലെ സെക്ഷൻ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top