Advertisement

ഐഎസ്ആർഒ ചാരക്കേസ്; അനധികൃതമായി തടവിൽവെച്ചതിന് നഷ്ടപരിഹാരം തേടി മാലിദ്വീപ്

September 26, 2018
Google News 1 minute Read

ഐഎസ്ആർഒ ചാരക്കേസിൽ മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസനെ അനധികൃതമായി കേരളത്തിൽ തടവിൽവെച്ചതിന് ഇന്ത്യയോട് നഷ്ടപരിഹാരം ചോദിച്ച് മാലിദ്വീപ്.

താൻ സാമ്പത്തികമായി ക്ഷപ്പെടുന്ന സമയമായിരുന്നതിനാൽ നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം നടത്താൻ വക്കീലിനെ വെക്കാനൊന്നും സാധിച്ചില്ലെന്നും താൻ ആവശ്യപ്പെടുന്നത് കാത്തുനിൽക്കാതെ തന്നെ ഇന്ത്യൻ സർക്കാരും കേരള സർക്കാരും തന്നെ അനധികൃതമായി തടവിൽവെച്ചതിനും ഉപദ്രവിച്ചതിനും നഷ്ടപരിഹാരം നൽകണമെന്നും ഫൗസിയ ‘ദ ഹിന്ദു’ വിനോട് പറഞ്ഞു. ഇന്ത്യയിലെ വിദ്യാർത്ഥിയായിരുന്ന തന്റെ മകൾ ജിലാ ഹംദിയുടെ ഭാവിയും പഠനവും ഇതുകാരണം നശിച്ചുവെന്നും ഫൗസിയ കൂട്ടിച്ചേർത്തു.

തന്റേതല്ലാത്ത കുറ്റം കൊണ്ട് നേരിടേണ്ടി വന്ന മാനസീകവും ശാരീരികവുമായ പീഡനങ്ങൾക്ക് തനിക്ക് നഷ്ടപരിഹാരം വേണമെന്നും ഫൗസിയ പറയുന്നു. നമ്പി നാരായണൻ നടത്തിയ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം അദ്ദേഹത്തിന് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഫൗസിയ പറയുന്നു. നമ്പി നാരായണനെയും, ഡി ശശികുമാറിനെയും, അന്നത്തെ പോലീസ് മേധാവി രമൺ ശ്രീവാസ്തവയെയും നശിപ്പിക്കാൻ തന്നെയും മറിയം റഷീദയെയും കുടുക്കിയത് ഐബിയും കേരള പോലീസാണെന്നും ഫൗസിയ ആരോപിച്ചു.

തന്റെ മകളെ തന്റെ മുമ്പിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുമെന്ന ഐബി ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് മുന്നിൽ ഒരു അമ്മയെന്ന നിലയിൽ തനിക്ക് വഴങ്ങേണ്ടി വന്നുവെന്നും അതുകൊണ്ട് അവർ പറഞ്ഞതുപോലെയെല്ലാം മൊഴി നൽകിയെന്നും ഫൗസിയ പറഞ്ഞു. നമ്പി നാരായണനും ശശികുമാരനും പണം നൽകിയെന്നും ശശികുമാർ തന്നെ ഐഎസ്ആർഒ ഓഫീസിൽ കൊണ്ടുപോയെന്നും താനവിടെ നിന്നും ചിത്രങ്ങളെടുത്ത് പാകിസ്ഥാന് അയച്ചെന്നുമാണ് അവർ ഫൗസിയയെ കൊണ്ട് കുറ്റസമ്മതമെന്നോണം പറയിച്ചത്.

1994 നവംബർ 11 ന് തന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തനിക്ക് വിസയുണ്ടായിരുന്നുവെന്ന് ഫൗസിയ പറഞ്ഞു. ആരുടേയും സ്വാധീനം കൊണ്ടല്ല മറിച്ച് ആരെയും അനധികൃതമായി അധികനാൾ തടവിൽവെക്കാനാകില്ലെന്ന ഇന്ത്യൻ നിയമമാണ് തന്റെ ജയിൽമോചനത്തിന് കാരണമെന്നും ഫൗസിയ കസ്സൻ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here