നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം; സുപ്രീംകോടതി വിധി ഇന്ന്

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച വിഷയച്ചില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്.  ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, തൊടുപുഴ അൽ അസര്‍, വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചാണ് ഇന്ന് അന്തിമ തീരുമാനം വരിക.
ഇതോടൊപ്പം കണ്ണൂര്‍ മെഡിക്കൽ കോളേജിന്‍റെ കേസും ഇന്ന് പ്രത്യേകമായി സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ മെഡിക്കൽ കോളേജിൽ 2016-17 വര്‍ഷം പ്രവേശനം നേടിയ കുട്ടികൾക്ക് ഇരട്ടി ഫീസ് തിരിച്ചു നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കിയെങ്കിൽ മാത്രമെ ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നൽകൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്.

Top