Advertisement

ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ തുടരുന്നു

September 27, 2018
Google News 0 minutes Read

വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാവത്തതും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയതുമാണ് ആരോഗ്യനില മോശമാകാന്‍ കാരണം. ബാലഭാസ്‌കര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിയെ ഒരിക്കല്‍ കൂടി ഓപ്പറേഷന് വിധേയമാക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപകടത്തില്‍ മരിച്ച ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെ രണ്ട് വയസ്സുള്ള മകളുടെ മൃതദേഹം എംബാം ചെയ്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here